Home insurance plans

വീടിനും ഇൻഷുറൻസ് പരിരക്ഷ നേടാം -ചെറിയ തുക മതി

Home insurance plans-പ്രളയം കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. പ്രതേകിച്ചും വീടിനും സാമഗ്രികൾക്കും ഉണ്ടായ ഭീമമായ നഷ്ടം പൂർണമായും നികത്താൻ തക്ക സാമ്പത്തിക സ്ഥിതി ഏതു സർക്കാരിനും അസാധ്യമാണെന്നും നമുക്കറിയാം. അതിനാൽ നമ്മുടെ വീട്, വസ്തുവകകൾ മുതലായവയ്ക്ക് ശെരിയായ സംരക്ഷണ മാര്ഗങ്ങള്, അഥവാ ഇൻഷുറൻസ് പോളിസികൾ യഥാസമാവും എടുത്തു നാം സ്വയം സുരക്ഷിതരാകുന്നതാണ് ഏറ്റവും നല്ല പോംവഴി

നല്ല ഇൻഷുറൻസ് പോളിസികളിലൂടെ വീടും സാധനസാമഗ്രികളും എങനെ സംരക്ഷിക്കണമെന്ന് പരിശോധിക്കാം വീട് ഇൻഷുർ ചെയ്യുമ്പോൾ അടിസ്ഥാനപരമായി ഫയർ പോളിസിയും ബർഗ്ലരി പോളിസിയും ആണ് എടുക്കേണ്ടത്. ഫയർ പോളിസിയിൽ ഏതു വിധേന ഉണ്ടായ തീയും പ്രകൃതിദുരന്തങ്ങളും മനുഷ്യൻ മൂലമുണ്ടാവുന്ന നാശനഷ്ടങ്ങളും കവർ ചെയ്യുന്നു.  പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഭൂമികുലുക്കം, സുനാമി, കൊടുങ്കാറ്റു , പ്രളയം, ഉരുൾപൊട്ടൽ മുതലായവ മൂലമാണ്.

വീട് ഇൻഷുർ ചെയ്യുമ്പോൾ അതിന്റെ തുക നിശ്ചയിക്കുന്നത് റെയ്നസ്റ്റേറ്റ്മെന്റ്  വാല്യൂവിനാണ്.  അതായത്, വീടിനു നാശം സംഭവിച്ചാൽ നിങ്ങൾ പുതുതായി നിർമ്മിക്കുന്ന വീടിനു വേണ്ടി വരുന്ന ചെലവ്. അതായത്, 1000ചതുരസ്ര അടിയുടെ വീടിനു 2000രൂപയാണ്   ഒരു സ്ക്വാർ ഫീറ്റിന് വിലയെങ്കിൽ, ഇൻഷുർ ചെയ്യേണ്ട തുക 20ലെക്ഷമാണ്.  അതുപോലെതന്നെ വീട്ടിലുള്ള ഫര്ണിർ, എലെക്ട്രിക്കൽ-ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, പത്രങ്ങൾ, വ്യക്തിഗത സാമഗ്രികൾ, എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഇൻഷുർ ചെയ്യാം.

ഫയർ ബർഗ്ലരി പോളിസികൾ എടുക്കാനായി ശെരിയായ മേൽവിലാസവും ഇൻഷുറൻസ് തുകയും നിശ്ചയിച്ചു ഇൻഷുർ ചെയ്യാവുന്നതാണ്. 20ലെക്ഷം രൂപ വിലമതിക്കുന്ന ഒരു വീടിനു ഫയർ ഇൻഷുറൻസ് പോളിസി എടുക്കാൻ ഏകദേശം 500 – 600 രൂപ വാർഷിക പ്രീമിയം അടച്ചാൽ മതി. ഇതിനോടൊപ്പം 50 രൂപ അധികം പ്രേമിച്ചു നൽകിയാൽ രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ കവർ ചെയ്യാനായി ബർഗ്ലരി പോളിസി കൂടി വിപണിയിൽ ലഭ്യമാണ്. മേല്പറഞ്ഞ പ്രീമിയത്തിനു 18 %  സേവന നികുതി കൂടി നൽകേണ്ടതുണ്ട്.

ധനകാര്യ സ്ഥാപനങ്ങളിൽ വീടിനു വായ്പ എടുക്കുമ്പോൾ സാദാരണ വായ്പ നൽകുന്ന സ്ഥാപനങ്ങൾ വീടിനും വായ്പ എടുത്ത ആളിനും ഇൻഷുറൻസ് സംരക്ഷണം നൽക്കുന്ന പതിവുണ്ട്.  പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, വായ്‌പ്പാ എടുത്ത നല്ലൊരു ശതമാനം ആളുകളുടെ വീടുകളോ ലോൺ എടുത്തവ്യക്തിയോ ഇൻഷുർ ചെയ്തിട്ടില്ല എന്ന വാർത്തയാണ് നാം ഇപ്പോൾ അറിയുന്നത്.  അഥവാ എടുത്തവർ തന്നെ, ഭൂരിഭാഗം പേരും വായ്പ്പതുകയ്ക്കു മാത്രമേ ഇൻഷുർ ചെയ്തിട്ടുള്ളു എന്നതും വളരെ ഗുരുതരമായ വീഴ്ചയാണ്.  കാരണം, 20 ലക്ഷം രൂപ വിലമതിക്കുന്ന വീടിനു 10 ലക്ഷം രൂപ വായ്പ എടുത്തു എങ്കിൽ 10 ലക്ഷം രൂപയ്ക്കു ഇൻഷുർ ചെയ്താൽ 5 ലക്ഷം രൂപയുടെ ക്ലെയിം ഉണ്ടായാൽ ലഭിക്കുന്ന തുക ൨ 4 ലക്ഷം ആയിരിക്കും. അതുകൊണ്ട്, വായ്‌പ്പാ എടുക്കുന്നവർ  അവരവരുടെ വസ്തുവകകൾ മുഴുവൻ തുകയ്ക്കും ഇനിമുതൽ ഇൻഷുർ ചെയ്യുക.  ധനകാര്യ സ്ഥാപനത്തിൽ ലോൺ ഉണ്ടെങ്കിൽ അവരുടെ പേര് കൂടി ഉൾപ്പെടുത്തി പോളിസി വാങ്ങിയാൽ മതി.  

വീട് ഇൻഷുർ ചെയ്യുമ്പോൾ ദീർഘകാലത്തേക്ക് അതായതു അഞ്ചു, പത്തു വർഷത്തേക്ക് ഒരുമിച്ചു ഇൻഷുർ ചെയ്യാനും സാധിക്കും.  ഇങനെ എടുക്കുമ്പോൾ പ്രീമിയത്തിൽ കിഴിവും ലഭിക്കുന്നതാണ്. താഴെ കാണുന്ന പട്ടിക പരിശോധിച്ചാൽ പ്രീമിയം തുക ഏതാണ്ട് എത്ര വരുമെന്ന് മനസ്സിലാക്കാൻ കഴിയും

 

Home Insurance plansGST is applicable for the above premium amounts

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികളിലും വീടിനു അനുയോജ്യമായ വിവിധ തരാം പോളിസികളുണ്ട്.
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ സാധാരണയായി നൽക്കുന്ന  “House Holders insurance  policiyil” വളരെ വിശദമായി വീടും സാധനസാമഗ്രികളും ഇൻഷുർ ചെയ്യാൻ സാധ്യമാണ്.  ഇതുകൂടാതെ, പല സ്വകാര്യ  കമ്പനികളും   വിവിധ തരത്തിലുമുള്ള പാക്കജ്  പോളിസികൾ, ഓരോ ആളുകൾക്കും ഇണങ്ങുന്ന തരത്തിൽ വിവിധ പ്രീമിയം നിരക്കുകളുമായി വിപണിയിൽ ലഭ്യമാകുന്നുണ്ട്.
ഒരു കാര്യം വളരെ വ്യക്തമാണ്, റിസ്കുകളുടെ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. റിസ്കുകൾ ഇതുതന്നെ  ആയാലും  അവ ചിലപ്പോൾ നമുക്ക് വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നു.  ഇത്തരം സന്ദർഭങ്ങളിൽ മറ്റാരെയും ആശ്രയിക്കേണ്ട അവസത്ത ഉണ്ടാകാതിരിക്കാൻ വരുമാനത്തിൽ നിന്നും ചെറിയൊരു തുക ഇൻഷുറൻസ് കാര്യങ്ങൾക്കായി മാറ്റി വയ്ക്കുക.സുരക്ഷിത കുടുംബം ആണെന്നുള്ള  തിരിച്ചറിവാണ്    ഇവിടെ ഉണ്ടാവുന്നത്.
Courtesy: Aimsinsurance