vastu

വാസ്തുശാസ്ത്രം – അടിസ്ഥാന വസ്തു മനുഷ്യനന്മയ്ക്ക്

പേര് സൂചിപ്പിക്കുന്നതുപോലെ വാസ്തുശാസ്ത്രവും ഒരു ശാസ്ത്രം തെന്നെ.  നിരീക്ഷണങ്ങളും വസ്തുതകളും പ്രകൃതിയുടെ നിയമങ്ങളുമെല്ലാം  ചില നിശ്ചിത വ്യവസ്യഹാകാളൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രം. ഉദ്ദേശ്യം നാലായിരം വർഷങ്ങൾക്കു മുൻപ് നമ്മുടെ പൂര്വികരാൽ മെനെഞ്ഞെടുക്കപ്പെട്ട ഈ ശാസ്ത്രശാഖ തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും ഉരുത്തിരിഞ്ഞു വന്നതാണ്.  കാലത്തിന്റെ പരീക്ഷണകാലം അതിജീവിച്ചതിനാൽത്തന്നെ വസ്തു പ്രയോഗികമാണെന്നും അന്ധവിശ്വാസങ്ങൾക്ക് അപ്പുറമാണെന്നും ഉള്ള ശാസ്ത്രശാഖയാണെന്നും മനാഥ്‌സിലാക്കാം.   കാലാവസ്ഥ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്.   മനുഷ്യരെയും കെട്ടിടങ്ങളേയും ബാധിക്കുന്ന അഞ്ചു പ്രകൃതി ഘടകങ്ങളാണ് വാസ്തുശാസ്ത്രം കണക്കിലെടുത്തിരിക്കുന്നത്.  അവ ആധാരമാക്കിയാണ് കെട്ടിടനിർമ്മിതിക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്.   അതുകൊണ്ടുതന്നെ ഈ പ്രകൃതി ഘടകങ്ങളുടെ പ്രയോജനവും ഹാനികരമായ കാര്യങ്ങളിൽനിന്നുള്ള സംരക്ഷണവും ലഭിക്കാൻ വസ്‌തുശാസ്‌താരം സഹായിക്കുന്നു.   അഞ്ചു പ്രകൃതി ഘടകങ്ങൾ ഇവയാണ്
  1. പഞ്ചഭൂതങ്ങൾ
  2. സൂര്യനും അതിന്റെ സ്വാധീനവും
  3. ഭൂമിയുടെ കാന്തികവലയം
  4. ഇട്ടു പ്രധാന ദിശകൾ
  5. ഭൂമിയുടെ ഊർജമേഖലകൾ
     ജീവനുള്ള ഒന്നാണ് ഭൂമിയെന്നും അതിൽനിന്നും മറ്റു ജീവജാലങ്ങളും ജൗവ പ്രതിഭാസങ്ങളും ഉത്ഭവിക്കുന്നു  എന്നതുമാണ് വസ്തുവിന്റെ ആധാരം.   അതുകൊണ്ട് ഭൂമിയിലെ ഓരോ കണികയ്ക്കും  ജീവന്റെ ഊർജം ഉണ്ട്.  ഭൂമിയിൽ ജീവിതം സാധ്യമാക്കുന്നത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങൾ കാരണമാണ്.ഭൂമിയിലുള്ളതെല്ലാം, കെട്ടിടങ്ങൾ ഉൾപ്പെടെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്.  പഞ്ചഭൂതങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി, ജീവിക്കാനും ജോലി ചെയ്യാനും സഹായിക്കുന്ന സുഖകരവും പൊരുത്തവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് വസ്തു സഹായിക്കുന്നത്.  അത് സ്വാഭാവികമായും ആരോഗ്യവും സന്തോഷവും പ്രധാനം ചെയ്യുന്ന ഇടങ്ങൾ സമ്മാനിക്കും.  കെട്ടിടത്തിന്റെ സ്ഥലം, ദിശ, പ്രകൃതം എന്നിവ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ ദിവസം മുഴുവൻ പഞ്ചഭൂതങ്ങളുടെ സുഖകരമായ സാനിദ്യം ജീവിതത്തിലുണ്ടാക്കും.
     വസ്തുവിൽ സൂര്യനുള്ള പ്രാധാന്യം വളരെ വലുതാണ്.  ഓരോ സ്ഥലത്തും സൂര്യോദയം മുതൽ അസ്തമയം വരെയുള്ളതും ഓരോ ഋതുവിലുമുള്ള സൂര്യപ്രകാശത്തിന്റെ തോത് കെട്ടിടനിർമ്മാണത്തിൽ വളരെ പ്രധാനമാണ്.
 വടക്ക്: ഇന്ത്യ ഭൂമധ്യരേഖയ്ക്കടുത്ത് ഉത്തരത്തഗോളത്തിലായതിനാൽ വർഷം മുഴുവൻ വടക്ക് വശത്തുനിന്ന് സ്ഥിരമായി സൂര്യപ്രകാശം ലഭിക്കും.
കിഴക്കുനിന്നുള്ള സൂര്യപ്രകാശം : പ്രഭാതത്തിലെ സൂര്യരശ്മികൾക്ക് തീവ്രത കുറവായിരുക്കുമെന്നതിനാൽ, സൂര്യയസൂര്യപ്രകാശം ഏൽക്കാൻ പറ്റിയ സമയമാണിത്.അതുപോലെ പ്രഭാത സൂര്യരശ്മികളിലെ അൾട്രാവയലറ്റ് രെശ്മികൾക്കു രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുണ്ട്.
പടിഞ്ഞാറും തെക്കും നിന്നുമുള്ള ഇൻഫ്രാറെഡ് രശ്മികൾ : അസ്തമയസൂര്യന്റെ രെശ്മികൾക്കു തീവ്രത കുറവാണെങ്കിലും സൂര്യനില്നിന്നുള്ള ഇൻഫ്രാറെഡ് രശ്മികൾ തെക്കു പടിഞ്ഞാറും ഭാഗത്തു കൂടുതൽ ഏൽക്കാൻ ഇടവരുന്നു. ഇൻഫ്രാറെഡ് രശ്മികൾ ഭൂമിയിൽ പതിച്ചു വീണ്ടും വീണ്ടും പ്രതിഫലിച്ച ഇടയുള്ളതിനാൽ വൈകുന്നേരങ്ങളിലും രാത്രിയിലും ഈ ഭാഗത്തു ചൂട് കൂടുതലായിരിക്കും. ഭൂമിയുടെ കത്തികമണ്ഡലവും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു അഗ്രം ഉത്തരദ്രുവത്തിലേക്കും ആട്ടെ അഗ്രം ദക്ഷിണ ദ്രുവത്തിലേക്കും തിരിഞ്ഞിരിക്കുന്നു ബാർ മാഗ്നെറ്റിന്റെ കാന്തികവലയത്തിനു സമ്മാനമാണിത്.
       ഭൂമിയുടെ കത്തികവലയം അടിസ്ഥാനമാക്കി മനുഷ്യർക്ക് ഏറ്റവും ഗുണകരമായ വസ്തുനിയമങ്ങളിലൊന്ന് വടക്കോട്ടു തലവച്ചു ഒരിക്കലും ഉറങ്ങരുത് എന്നുള്ളതാണ്. തല ഉത്തരദ്രുവവും പദം ദക്ഷിണദ്രുവവും ആയുള്ള ഒരു കാന്തമായാണ് മനുസ്യശരീരത്തെ വാസ്തുശാസ്ത്രം കാണുന്നത്. അതുകൊണ്ട് തല ഭൂമിയുടെ ഉത്തരദ്രുവത്തിലേക്കു തിരിഞ്ഞിരിക്കുമ്പോൾ, രണ്ടു ഉത്തരദ്രുവങ്ങൾ തമ്മിൽ വികര്ഷിക്കുകയും മാനസിക പിരിമുറുക്കം, അസ്വസ്ഥമായ ഉറക്കം, മറ്റു അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടഅതുകൊണ്ടു ദീർഘ നേരത്തേക്ക് ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ തല വടക്കോട്ടു വയ്ക്കരുത് എന്ന് വസ്‌തുശാസ്‌താരം നിഷ്കർഷിക്കുന്നു. ശാസ്ത്രീയമായ വിശദീകരണം – തീവ്രത കൂടുതലുള്ള ഭൂമിയുടെ കാന്തിക ഉത്തരദ്രുവത്തിനു മനുഷ്യരിൽ, പ്രതേകിച്ചു തലച്ചോറിൽ ഒരു പോസിറ്റീവ് സ്വാധീനം ഉള്ളതിനാൽ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുന്നത് തല ചെക്ക് ഭാഗത്തു വച്ചായിരിക്കണം. അതുപോലെ കാന്തിക ദക്ഷിണദ്രുവത്തിന് നെഗറ്റീവ് സ്വാതീനം ഉള്ളതിനാൽ വടക്കു ഭാഗത്തു തല വച്ച് ഉറങ്ങുന്നത് വേണ്ടാന്ന് വയ്ക്കണം
      വാസ്തുശാസ്ത്രമനുസരിച്ചു, പ്രപഞ്ചം ചെയ്യുന്നത് അനന്തമായ ശൂന്യതയിലാണ്. അതിനു പ്രതേകിച്ചു ദിക്കുകളുമില്ല. എന്നാൽ ഭൂമിയിൽ നിയതമായ എട്ടു പ്രധാന ദിക്കുകളുണ്ട്, അതെല്ലാം സൂര്യനെ അപേക്ഷിച്ചുള്ളതുമാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയാണവ. രണ്ടു ദിക്കുകൾ തമ്മിൽ ചേർന്നിരിക്കുന്ന മൂലകൾക്കും പ്രാധാന്യമുണ്ട്. കാരണം, ദിക്കുകളിൽ നിന്നുമുള്ള ഊർജം അവിടെ ഒന്നിക്കുന്നുണ്ട്. വടക്കു കിഴക്കു (ഈശാന), വടക്കു പടിഞ്ഞാറ് (വായു), തെക്കു പടിഞാറ് (നിര്ദയ), തെക്കു കിഴക്ക് (ആഗ്നേയ) എന്നിവയാണവ.
     വടക്കു നിന്ന് തെക്കു വരെയും കിഴക്കു നിന്ന് പടിഞ്ഞാറുവരെയും ഭൂമിയുടെ ഉപരിതലത്തിലൂടെ ഒരു ഗ്രിഡ് പോലെ കടന്നുപോകുന്ന അദൃശ്യമായ ഊർജ രേഖകളെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്നു കൃത്യമായ ധാരണകളുണ്ട്. ഈ രേഖകൾ സൃഷ്ട്ടിക്കുന്ന വൈദ്ര്യുതകാന്തിക മണ്ഡലം മനുസ്യശരീരത്തെ ബാധിക്കുകയും ശരീരത്തിലെ അവയവങ്ങളെ നിയന്ദ്രിക്കുകയും ചെയ്യുന്നുണ്ട്. ബാവോമോപരിതലത്തിൽ ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ ഈ സന്തുസന്തുലിതാവസ്ഥ ഭേദിക്കപ്പെടുന്നുണ്ട് എന്നാണ് വിശ്വാസം. കാരണം ഭൗതിക നിർമ്മിതി വൈദ്യുത കാന്തിക മണ്ഡലത്തിൽ ഒരു വിടവ് സൃഷ്ടിക്കുന്നു. അതുകൊണ്ട്, കോസ്മിക് ഊർജം അഥവാ പ്രാണ,കെട്ടിടത്തിലും അതിനു ചുറ്റും സുഖോകരമായി വിന്യസിപ്പിക്കേണ്ടതിനു ഈ സന്തുലിതാവസ്ഥ പുനഃസൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
      ഒരു നിർമ്മിതി ഒരുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുകയും അവിടത്തെ നിവാസികൾക്ക്‌ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുകയും ചെയ്യേണ്ടതിനു ഓരോ മുറിയും വസ്തു പുരുഷ മണ്ഡലത്തിന്റെ അനുയോജ്യമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഇങനെ ചെയ്യുമ്പോൾ സൂര്യപ്രകാശത്തിന്റെ പ്രമീകരണം, ശെരിയായ വായുസഞ്ചാരം, പ്രകാശക്രമീകരണം, എന്നിവ കെട്ടിടത്തിനുള്ളിൽ ശെരിയായി വിന്യസിക്കപെടും. വസ്‌തുമണ്ഡലം എന്നത് സമചതുരാകൃതിയിലുള്ള, വീട്ടിലെ മുറികളുടെ സ്ഥാനം കാണിക്കുന്ന മെറ്റാഫിസിക്കൽ പ്ലാൻ ആണ്. വസ്‌തുമണ്ഡലത്തിൽ, നേരത്തെ പ്രതിപാദിച്ച അഞ്ചു കാര്യങ്ങൾ അനുഭവിക്കത്തക്ക വിധത്തിലാണ് വസ്തു ശാസ്ത്രത്തിൽ മുറികൾ ക്രമീകരിച്ചിരിക്കുന്നത്.
courtesy Vanitha Veedu

Add a Comment

Your email address will not be published. Required fields are marked *